മതം പഠിപ്പിക്കുന്ന നന്മകളെ ശരിയായി പ്രതിനിധീകരിച്ച്, സമൂഹത്തിന് നന്മ ചെയ്യുമ്പോള്‍ ആര്‍ക്കും മതത്തെ വെറുക്കുക സാധ്യമല്ല. മതത്തിന്റെ വെളിച്ചം സര്‍വര്‍ക്കും അവകാശപ്പെട്ടതാണ്. അത് തടയാന്‍ ഒരാള്‍ക്കും കഴിയില്ല. സ്രഷ്ടാവിന്റെ അനുഗ്രഹം ലഭിച്ചവര്‍ ആ വെളിച്ചത്തിലൂടെ വഴി നടക്കുന്നു. ദൌര്ഭാഗ്യവാന്മാരാകട്ടെ ആ വെളിച്ചം അവഗണിക്കുന്നു. മനുഷ്യനിര്‍മിതമായ അതിരുകള്‍ ഭേദിച്ച് മഹാഭാഗ്യവാന്മാരിലേക്ക് ആ ദിവ്യദീപ്തി എത്തുക തന്നെ ചെയ്യും.
ഹൃദയമിടിപ്പുകള്‍ നിലക്കുന്നതിനു മുമ്പ്, ജീവന് നല്കിയ സ്രഷ്ടാവിനെക്കുറിച്ചും ഭാവിയെക്കുറിച്ചും ഒരു വേള നന്നായി ചിന്തിക്കുക. പരമകാരുണികനായ നാഥന് അനുഗ്രഹിക്കുമാറാകട്ടെ.
ഇസ്ലാം സമാധാനമാണ്. ഇസ്ലാം എന്ന പദത്തില്‍ തന്നെ ആ അര്‍ത്ഥമുണ്ട്. സത്യവിശ്വാസികള്‍ തമ്മില്‍ കാണുമ്പോള്‍ അല്ലാഹുവോടു പ്രാര്‍ത്ഥിക്കുന്നത് സമാധാനത്തിനാണ്. അല്ലാഹു മനുഷ്യരെ ക്ഷണിക്കുന്നത് സമാധാനത്തിന്റെ വീട്ടിലേക്കാണ്. സ്വര്‍ഗത്തിലേക്കാണ്. അവിടെയും അഭിവാദനം സലാമിന്റേതാണ്. സമാധാനത്തിന്റേതാണ്. മരണവേളയില്‍ സ്വാഗതം ചെയ്യുന്നത് സമാധാനമടഞ്ഞ ആത്മാവേ എന്നു വിളിച്ചു കൊണ്ടാണ്. ഇങ്ങനെ ഒരുപാടു കാര്യങ്ങള്‍.
ഇസ്ലാമിലെ സകലകാര്യങ്ങളും ആരംഭിക്കുന്നത് ബിസ്മില്ലാഹി….. ചൊല്ലിയാണ്. പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തിലാണ്. കരുണയാണ്, അല്ലാഹുവെക്കുറിച്ച് അവന് തന്നെ ഏറ്റവുമേറെ ആവര്‍ത്തിച്ചു പറഞ്ഞ അത്യുന്നതമായ മഹാവിശേഷണം. കരുണ 355 സ്ഥലത്താണ് ക്വുര്‍ആനില്‍ വന്നത്. എല്ലാവര്ക്കും കരുണ. അനുസരിച്ചവര്‍ക്കും അനുസരിക്കാത്തവര്‍ക്കും കരുണ. ഇസ്ലാമിന്റെ ശത്രുവിനും മിത്രത്തെപ്പോലെ ഭൌതികസൌകര്യങ്ങള്. ചിലപ്പോള്‍ മിത്രത്തേക്കാള്‍ സൌകര്യങ്ങള്‍. ഇസ്ലാമിന്റെ ശത്രുവിനും ജീവന് നല്‍കുന്നത് അല്ലാഹു. വായുവും വെള്ളവും ക്ഷണവും നല്കുന്നതവന്.
പ്രപഞ്ചത്തിലെ മനുഷ്യന് എത്തിപ്പിടിക്കാവുന്ന സകലതും പടച്ചവന് ഒരുക്കിയതു, സകല മനുഷ്യര്‍ക്കുമായാണ്. മതവ്യത്യാസമില്ല. പൂവിടരുന്നതു, സൂര്യചന്ദ്രന്മാ രുദിക്കുന്നത്, അസ്തമിക്കുന്നതു, മഴ പെയ്യുന്നതു, മഞ്ഞു പെയ്യുന്നതു, വെയിലും നിലാവും രാവും പകലുമുണ്ടാവുന്നത് എല്ലാം എല്ലാ മനുഷ്യര്‍ക്കും വേണ്ടി. എല്ലാം നിയന്ത്രിക്കുന്നതു പടച്ചവന്. നിരീശ്വരന് പടച്ചവനില്ലെന്നു പറയുന്നു. തര്‍ക്കിക്കുന്നു. പടച്ചവനുണ്ടെന്നു പറയുന്നവനെ വിമര്‍ശിക്കുന്നു. കളിയാക്കുന്നു. അവന് അതിനു നാവും ചുണ്ടും നല്‍കിയത്, അതു പറയുമ്പോഴും അവന്റെ ഹൃദയം മിടിപ്പിച്ചത്, അപ്പോഴും അവന് കുടിക്കാന്‍ വെള്ളവും കഴിക്കാന്‍ ‘ക്ഷണവും നല്‍കിയത്, പടച്ചവന്! ഇതത്രെ ഇസ്ലാമികവിശ്വാസം. സകല മനുഷ്യരേയും സ്നേഹിക്കാനും മുതിര്‍ന്നവരെ ബഹുമാനിക്കാനും ഇളയവരെ ലാളിക്കാനും ഇസ്ലാം അനുയായികളെ നിര്‍ബന്ധിക്കുന്നു. മുഹമ്മദ് നബി(സ) അരുളി:ഭൂമിയിലുള്ളവരോടു കരുണ കാണിക്കുവിന്‍. ആകാശത്തുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കും.(തിര്‍മിദി)
അനാഥയെ മാനിക്കണം. ദരിദ്രന്, അഗതിക്കു, തടവുകാരനു ‘ഭക്ഷണം കൊടുക്കണം. വിധവയെ സേവിക്കണം. ജനസേവനം ദൈവാരാധന. സഹോദരനെ സഹായിക്കുന്ന കാലത്തോളം അല്ലാഹു അവനെ സഹായിക്കും. തുടങ്ങി നൂറുനൂറു സന്ദേശങ്ങള്‍. മൃഗങ്ങളെ താങ്ങാവുന്നതിലപ്പുറം ഭാരം വഹിപ്പിക്കരുത്. പരിധി വിട്ട് അടിക്കരുത്. ക്രൂരത കാട്ടരുത്. തുടങ്ങി ഒട്ടേറെ കല്പനകള്. ഇതെല്ലാം ദയയുടേയും കരുണയുടേയും ബഹുമാനത്തിന്റേയും വാത്സല്യത്തിന്റേയും സന്ദേശം. ഇതെല്ലാം സ്വീകരിക്കുന്നതെന്തിന്? പരലോകത്തിനു വേണ്ടി. മരണശേഷം ജീവിതമുണ്ട്. നരകമുണ്ട്. സ്വര്‍ഗമുണ്ട്. നരകത്തില്‍ നിന്നു രക്ഷപ്പെടണമെങ്കില്‍, സ്വര്‍ഗം കിട്ടണമെങ്കില്‍ ഇങ്ങനെയൊക്കെയാവണം. അതിനാല്‍ ആളു കാണാനോ പേരു കിട്ടാനോ പരസ്യവും ഫോട്ടോയും വരാനോ അല്ല. ഈ പരലോകം വിശ്വാസിക്കു ആത്മാര്‍ത്ഥതയും നിഷ്കളങ്കതയും നല്‍കും. ഈ ഇസ്ലാമിനെ അല്ലാഹു പ്രവാചകരിലൂടെ, ഗ്രന്ഥങ്ങളിലൂടെ ലോകത്തെ പഠിപ്പിച്ചു. മനുഷ്യന് സ്വതന്ത്രന്. തള്ളാം, കൊള്ളാം. ബലാല് കാരമില്ല. ചിന്തിക്കാം. ഇഷ്ടമുണ്ടെങ്കില്‍ സ്വീകരിക്കാം. പക്ഷെ സ്വീകരിച്ചില്ലെങ്കില്‍ കൂലി കിട്ടു കയില്ല. തിന്മക്കു ശിക്ഷ കിട്ടും! നന്മക്കു നന്മ. തിന്മക്കു ശിക്ഷ. തികച്ചും ന്യായം.
മുഹമ്മദ്(സ)യുടെ ചരിത്രത്തില്‍ അമുസ്ലിംകള്‍ക്ക് മുസ്ലിംകള് നല്കിയ പരിഗണനയുടെയും ആദരവിന്റേയും ഏറെയേറെ കഥകള്‍ കാണാം.
മുസ്ലിംകളാണു ഏതുകാലത്തും ഏതു നാട്ടിലും മര്‍ദ്ദനവും അക്രമവും ശകാരവും ഏറ്റത് എന്നു പറഞ്ഞല്ലോ. അപ്പോള്‍ മുസ്ലിംകള് എന്തു ചെയ്തു?
തിരിച്ചടിച്ചോ? ഇല്ല. കാര്‍ക്കിച്ചു തുപ്പിയോ? ഇല്ല. അവര്‍ ക്ഷമിച്ചു. സഹിച്ചു. തല്ലു കൊണ്ടു. ശകാരമേറ്റുവാങ്ങി. അവര്‍ അഹദ് എന്നു പറഞ്ഞു കൊണ്ടിരുന്നു.
തിരിച്ചടിച്ചില്ല. തിരിച്ചോടിച്ചില്ല. അവര്‍ക്കു വേണ്ടതു സ്വര്‍ഗം. അവര്‍ക്ക് എന്തായാലും മരിക്കണം. ശത്രുക്കളുടെ മര്‍ദ്ദനമേറ്റാലും മരിക്കും. ഇല്ലെങ്കിലും മരിക്കും. അതുകൊണ്ട് അവര്‍ സന്തുഷ്ടരും സംതൃപ്തരുമായിരുന്നു. അവരാരും ദു:ഖിച്ചില്ല. വേദനിച്ചു. പക്ഷേ ദു:ഖിച്ചില്ല. അവര്‍ വേദന കൊണ്ട് കരഞ്ഞു. കണ്ണീരൊഴുക്കി. പക്ഷേ ഖേദം കൊണ്ടല്ല കരഞ്ഞത്. റസൂലിനെ അവര്‍ പലവട്ടം ആക്രമിച്ചു. കഴുത്തില്‍ തുണിയിട്ട് മുറുക്കി ക്കൊല്ലാനൊരുങ്ങി. ഒട്ടകത്തിന്റെ കുടല് മാല കഴുത്തിലിട്ടു. സുമയ്യ(റ), യാസിര്‍(റ) ഇവര്‍ കൊടുംക്രൂരമായി കൊല്ലപ്പെട്ടു. ബിലാല്‍(റ) ചുട്ടു പഴുത്ത മണലിലൂടെ വലിച്ചിഴക്കപ്പെട്ടു. അവരൊന്നും ഒന്നു കാര്‍ക്കിച്ചു തുപ്പുക പോലും ചെയ്തില്ല. തിരിച്ചടി ച്ചില്ല. പ്രത്യാക്രമണം നടത്തിയില്ല. നബി(സ)യുടെ അനുയായികള്‍ കുറേപ്പേരുണ്ടായിരുന്നു. അവരോട് സംഘടിക്കാനും പോരാടാനും പറഞ്ഞില്ല. ഇതാണു വിഷയത്തിന്റെ മര്‍മം!
നമ്മളിന്ത്യയിലാണു. ഇവിടെ ജനാധിപത്യം. നമ്മള് തന്നെയാണു നമ്മെ തെരഞ്ഞെടുക്കുന്നത്. ഭരണഘടന, നിയമം, കോടതി എല്ലാം നമ്മുടേതാണ്. മോഷണം നടന്നാല്‍ കേസ്. കൊല നടന്നാ ല്‍ കേസ്. ഏതു കാര്യത്തിനും കേസ്. ഇന്ത്യയിലെ ജനം, പല മതം, പല വിഭാഗം. ഉദ്യോഗസ്ഥരില്‍ മുസ്ലിമും ഹിന്ദുവും കൃസ്ത്യാനി യുമുണ്ട്. ഹിന്ദു കേസു കൊടുക്കാന്‍ ചെല്ലുമ്പോള്‍ കേസ് ഫയല്‍ ചെയ്യുന്നത് മുസ്ലിമാ വാം. മറിച്ചുമാവാം. പല രാഷ്ട്രീയ പാര്‍ട്ടിയിലും പലരും പ്രവര്‍ത്തിക്കുന്നു. കൌണ്‍സിലര്‍ മുതല്‍ ഇന്ത്യന്‍ പ്രസിഡന്റ് വരെ മുസ്ലിമോ ഹിന്ദുവോ കൃസ്ത്യാനിയോ ആവാം. ഇതൊക്കെയാണു സ്ഥിതി.
എങ്കില്‍ ഇന്ത്യന്‍ മുസ്ലിംകള് എന്തു ചെയ്യണം? ആയുധം ശേഖരിക്കണോ? യുദ്ധം ചെയ്യണോ? തിരിച്ചടിക്കണോ? പ്രത്യാക്രമണം നടത്തണോ? വേണ്ട. ആയുധശേഖരണം നടത്തുന്നത് തെറ്റാണ്. നിയമവിരുദ്ധമാണ്. നമ്മള് അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന നിയമമാണ് ഇന്ത്യയുടേത്. അതിനു വിരുദ്ധമായി നാം തന്നെ ആയുധം ശേഖരിച്ചാല്‍ നാം നമ്മെത്തന്നെ നശിപ്പിക്കയാണ്. അരാജകത്വം ഉണ്ടാക്കുകയാണ്. നാം നിയമം ലംഘിച്ചാല്‍ പിന്നെയാരു നിയമം പാലിക്കും? ആയുധം ശേഖരിക്കാനും ട്രെയിനിംഗ് നടത്താനും അല്ലാഹു പറഞ്ഞിട്ടില്ലേ? ഉണ്ട്. ആരോടാ പറഞ്ഞത്. കട്ടവന്റെ കൈ മുറിക്കാന്‍ ആരോടാണോ ആ അധികാരികളോടാണ് ആയുധപരിശീലനത്തിനു പറഞ്ഞതും.
നിങ്ങളുടെ മകന് കട്ടാല്‍ നിങ്ങള്‍ കൈമുറിക്കുമോ? ഇല്ല. കാരണം? അധികാരമില്ലാ ത്തതു കൊണ്ടു തന്നെ. അല്ലാഹു പറഞ്ഞിട്ടില്ലേ കട്ടവന്റെ കൈമുറിക്കാന്‍? ഉണ്ട്. കട്ടവന്റേയും കട്ടവളുടേയും കൈകള്‍ നിങ്ങള്‍ മുറിക്കുവിന്‍’(ക്വുര്‍ആന്‍ 5/38). എന്നിട്ടെന്തേ മുറിക്കാത്തത്? അധികാരമില്ലാത്തതു കൊണ്ട്. ആയുധപരിശീലനം നടത്തുന്നത് സൈന്യമുണ്ടാകാനാണ്. സൈന്യം ഗവണ്മെന്റിന്റേതാണ്. റിക്രൂട്ടു ചെയ്യുന്നതു ഗവണ്മെന്റാണ്. ആര്‍ക്കും സ്വയം പട്ടാളമാവാന് പറ്റില്ല. എങ്കില്‍ ആയുധപരിശീലനം നടത്തേണ്ടത് സര്‍ക്കാരാണ് എന്നര്‍ത്ഥം. ഇസ്ലാമിലെ സകല ക്രിമിനല്‍ നിയമങ്ങളും പട്ടാള നിയമങ്ങളും ബാധകമാകുന്നത് ഇസ്ലാമിക ഗവണ്മെന്റ് ഉള്ളപ്പോള്‍ മാത്രമാണ്.
ഗ്രാമത്തില്‍ വഴക്കു നടക്കുന്നു. പോലീസുകാരന് ലീവില്‍ വീട്ടില്‍ വന്നിരിക്കുന്നു. അയാള്‍ ക്കവിടെ ലാത്തിയെടുക്കാന്‍ പറ്റുമോ? ഇല്ല. എന്തേ കാരണം? കാരണം വ്യക്തം. നിയമപര മാകണം കാര്യങ്ങള്‍ എന്നതു തന്നെ.
രാജ്യത്ത് കോടതിയും ജയിലുമുണ്ട്. ജഡ്ജി വിധിച്ച് പലരേയും ജയിലിലിടാറുണ്ട്. സ്ത്രീധനം വാങ്ങുന്നത് തെറ്റാണു. കുറ്റമാണു. സ്ത്രീധനം വാങ്ങിയവനെ നമുക്കു വിചാരണ ചെയ്യാമോ? ജയിലിലിടാമോ? പറ്റില്ല. കാരണം? നമുക്കധികാരമില്ല എന്നതു തന്നെ. അപ്പോള്‍ അതാണു കാര്യം. ക്വുര്‍ആനില്‍ പറഞ്ഞ ഇത്തരം നിയമങ്ങള്‍ അധികാരിക്കു മാത്രം അവകാശപ്പെട്ടതാണു. വ്യക്തിപരമായി വല്ലവരും നമ്മെ തല്ലാന്‍ വന്നാല്‍ തിരിച്ചു തല്ലാന്‍ നമുക്കവകാശമില്ല. തടഞ്ഞുവെക്കാം. പോലീസിലേല്പിക്കാം. അത്രമാത്രം. പ്രതിക്രിയ നമുക്കു ചെയ്യാന്‍ പറ്റില്ല. കൊന്നവരെ കൊല്ലാന്‍ നമുക്കു പാടില്ല. കൊലയാളിയെ പോലീസിലേല്പിക്കാം. പോലീസിനും കോടതിക്കും വേണ്ട സഹായങ്ങള്‍ നല്‍കാം. അത്രമാത്രം. അല്ല, നമ്മളോ മകനോ മറ്റോ സന്ദര്‍ഭവശാല്‍ ഒരു കൊലപാതകം നടത്തിയെന്നിരിക്കട്ടെ (അങ്ങനെ സംഭവിക്കാതിരിക്കട്ടെ) എന്നാല്‍ കൊന്ന നമ്മെ പകരം കൊല്ലാന്‍ വല്ലവരും വന്നാല്‍ അതു ശരിയോ? അല്ല. എങ്കില്‍ തല്ലിയവനെ തല്ലുന്നതും. ആയുധം ശേഖരിക്കുന്നതും ശരിയല്ല. തെറ്റാണ്. എങ്കില്‍ സാമുദായികമായി ഇതൊക്കെ ചെയ്യുന്നതും തെറ്റു തന്നെ. മുസ്ലിംകള് അറുകൊല ചെയ്യപ്പെടുമ്പോള്‍ പിന്നെ മുസ്ലിംകള് നോക്കിനില്‍ക്കണോ? ഇതേ ചോദ്യം ഏതൊരുവന്നും ചോദിക്കാം. മുസ്ലിംകള് മറ്റുള്ളവരെ കൊന്ന സന്ദര്‍ങ്ങളും ഇന്ത്യയിലു ണ്ടായിട്ടില്ലേ? ഉണ്ട്. അവര്‍ക്കും ഇങ്ങനെ ചോദിക്കാമല്ലോ. അപ്പോള്‍ പിന്നെ നിയമത്തിനെന്തു വില?
പീഢനം ഇല്ലാതാവാനാണു മാര്ഗമന്വേഷിക്കുന്നത്. ഏതു കാലവുമിങ്ങ നെയായിക്കൂട. പരിഹാരം ഒരിക്കലും പരിഹരിക്കാനാവാത്ത പ്രശ്നമായിക്കൂടാ. പകരത്തിനു പകരം എന്നാണു ഇന്നു നില. അതെന്നു തീരും? എവിടെ തീരും? അറ്റമില്ല. പകരം വീട്ടിയാല്‍ അതു പാഠമാവുന്നില്ല. പ്രതികാരചിന്ത ആളിക്കത്തുന്നേയുള്ളൂ. പ്രതിക്രിയയില്‍ നിങ്ങള്‍ക്കു ജീവനുണ്ട്(2/179) എന്നാണു ക്വുര്‍ആന്‍ പറഞ്ഞത്. പ്രതിക്രിയ നടന്നാല്‍ അതോടെ ജീവന്നും സ്വത്തിന്നും രക്ഷയാവണം. കുറ്റങ്ങള്‍ക്കു ഗവണ്മെന്റ് നിയമപ്രകാരം നടപ്പിലാക്കുന്ന ശിക്ഷയാണു പ്രതിക്രിയ.
തീവ്രവാദത്തിനു ശക്തി കൂടിയേ തീരൂ. നിയമം പാലിക്കുന്നതിലൂടെ “ശക്തിയില്ല. നിയമലംഘനത്തിലാണു ശക്തി കാണുന്നത്. ചോദിക്കുന്നതിലല്ല, ചോദ്യം ചെയ്യുന്നതില ാണു ശക്തി കാണുന്നത്. വിനയത്തിലല്ല, അഹങ്കാരത്തിലാണു ശക്തി കാണുന്നത്. ആരെടാ എന്നു വിളിക്കുന്നതിലാണ് ശക്തി കാണുന്നത്. അങ്ങനെയാണ് ഗുരുവര്യരായ രാഷ്ട്രീയക്കാര്‍ പഠിപ്പിച്ചത്. പയറ്റിയത്. അതു പഠിച്ചു. അവര്‍ പിന്നെ ഗുരുക്കളുടെ ഗുരുവര്യന്മാരായി. ചോദിക്കാനറിയാത്ത, ചോദ്യം ചെയ്യാന്‍ മാത്രം അറിയുന്ന ജനവിഭാഗമായി. ഇതാണു സ്ഥിതി. ഇസ്ലാം ഇത്തരം തെമ്മാടിത്തങ്ങളെ അംഗീകരിക്കുന്നില്ല.
വിനയവും വിവേകവും താഴ്മയും അനുസരണവും മുറുകെ പിടിച്ചു കൊണ്ടുള്ള അന്തസ്സും അഭിമാനവുമേ പടച്ചവങ്കല് സ്വീകാര്യമാവൂ. അതില്ലാത്തത് ദുരഭിമാനവും പൊങ്ങച്ചവുമാണ്. ഇതിനിടയിലൊക്കെ തകരുന്നത് മതധാര്മികമൂല്യങ്ങളാണ്. സ്നേഹവും ബഹുമാനവുമാണ്. വളരുന്നത് ക്രൂരതയും ഭീകരതയുമാണ്.
രണ്ടാമത്തെ ഉസ്താദുമാര്‍ മൌദൂദിസവും ഖുതുബിസവുമാണ്. കഴിഞ്ഞ ജമാഅത്ത് കേരളസമ്മേളനത്തിലേക്കു ക്ഷണിക്കപ്പെട്ട വിശിഷ്ടവ്യക്തിയാണു ഫഹ്മി ഹുവൈദി. ലോകപ്രശസ്ത പത്രപ്രവര്ത്തകന്. ലോകത്തെങ്ങുമുള്ള മുസ്ലിം തീവ്രവാദത്തിനും ഭീകരവാദത്തിനും പിന്നില്‍ മൌദൂദിയുടേയും ഖുതുബിന്റേയും ഗ്രന്ഥങ്ങളാണ് എന്ന ദ്ദേഹമെഴുതി. എന്താ അങ്ങനെ? മുസ്ലിംകള് ഭരിക്കേണ്ടവരാണ്. ഭരിക്കപ്പെടേണ്ടവരല്ല എന്നവരെഴുതി. മുസ്ലിമിന്റെ ലക്ഷ്യം ഭരണം പിടിച്ചെടുക്കലാണ് അതിനുള്ള ട്രെയിനിംഗ് കോഴ്സാണു നമസ്കാരം എന്നവരെഴുതി. അല്ലാഹു അല്ലാതെ ഭരണാധി കാരി ഇല്ല എന്നു തൌഹീദിനെ ദുര്വ്യാ ഖ്യാനിച്ചു. സയ്യിദ് ഖുതുബിനെ ശഹീദ് എന്നു വിളിച്ചു. വഴിയാടങ്ങളും ഖുതുബാതും പോലുള്ള ഭീകര പുസ്തകങ്ങള്‍ ലോകത്തു പ്രചരിച്ചിച്ചു. ‘ഭരണമില്ലെങ്കില്‍ മതമില്ല എന്നു പറഞ്ഞു. ജനാധിപത്യ‘ഭരണമാണ് ഇന്ത്യയില്‍ വരാനുള്ളത് എന്ന ഏക കാരണത്താല്‍ ജമാഅത്തെ ഇസ്ലാമി സ്വാതന്ത്യ്രസമരത്തില്‍ പോലും പങ്കെടുത്തില്ല! പങ്കെടുത്തവര്‍ക്കെതിരെ ശാപം കൂറി. അവര്‍ക്കീ നാടിനോട് കൂറില്ല. അവരുടെ നേതാവിനും കൂറില്ല. ഇത്തരം ‘ഭീകരതകളാണ് ഇന്ത്യയില്‍ ഭീകരവാദം വളര്‍ത്തിയത്.
മൂന്നാമത്തെ ഉസ്താദ് ‘ഭൂരിപക്ഷവര്‍ഗീയതയാണ്. അവരുടെ കൊടും ക്രൂരമായ കൊലകള്‍, അക്രമങ്ങള്‍, തീപ്പൊരിപ്രസംഗങ്ങള്‍, ധിക്കാരപരമായ സമീപനങ്ങള്‍, അനീതികള്‍. എല്ലാം കൂടി മുസ്ലിംകള്‍ക്കിവിടെ രക്ഷയില്ല എന്ന തോന്നല്‍ മുസ്ലിംക ള്ക്കിടയിലുണ്ടാക്കി. കുറേ അനുഭവിച്ചു. അതിന്റെ പാര്‍ശ്വഫലങ്ങളെന്നോണം ഭീകരവാദം വളര്‍ന്നു.
മുസ്ലിംകള് ഒന്നു മനസ്സിലാക്കണം. നിയമം ആരു ലംഘിച്ചാലും പാലിക്കേണ്ടവ രത്രെ നാം. ക്ഷമയുടേയും സഹനത്തിന്റേയും മാടപ്പിറാവുകളാണു നമ്മള്. ഒരിക്കലും അരാജകത്വവാദി കളാവാന്‍ അവകാശമില്ല. തീവ്രതയും ‘ഭീകരതയും കൊണ്ട് പടച്ചവന്റെ അടുക്കലെത്തുമ്പോള്‍ അവന് അതിനു കൂലി തരാന്‍ പോവുന്നില്ല. കാരണം മതവിരുദ്ധമാണത്. അവര്‍ ജീവിക്കുന്നതു തന്നെ സ്വര്‍ഗം കിട്ടാനത്രെ. പക്ഷേ സ്വര്‍ഗം കിട്ടണമെങ്കില്‍ അതിന്റെ ഉടമ പറഞ്ഞ പണിയെടുക്കണം. ധിക്കാരികളും നിയമലം ഘകരുമായി ഇസ്ലാമിനെ വളര്‍ത്താന്‍ പടച്ചവന് കല്പിച്ചി ട്ടില്ല. ഇസ്ലാമിനെക്കുറിച്ച് അല്ലാഹുവിനും റസൂലിനുമില്ലാത്ത ബേജാറ് നമുക്കാവശ്യമില്ല. ഇസ്ലാമായി, ഇസ്ലാമികമായി വേണം ത്യാഗം ചെയ്യാന്‍. ഒരു വിഭാഗത്തോടുള്ള ശത്രുത അനീതി കാണിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നിങ്ങള്‍ നീതി പാലിക്കാന്‍. അതത്രെ ഭക്തിയോടേറ്റവും അടുത്തത് (5/8) എന്നത്രെ ക്വുര്‍ആന്‍ കല്പിക്കുന്നത.് നാം അല്ലാ ഹുവിന്റെ അടിമകളാകണം. റസൂലിന്റെ അനുയായികളാ വണം. ക്വുര്‍ആന്റെ മാതൃക പിന്‍പറ്റണം. അനുസരണത്തിന്റെ സന്ദേശമാണ് ഇസ്ലാം. ധിക്കാരത്തിന്റേതല്ല. അവരങ്ങനെ ചെയ്തു. അതുകൊണ്ട് ഞങ്ങളും ചെയ്യുന്നു എന്നത് കുട്ടിക്കോമാളിത്ത ത്തിന്റെ ദുര്‍ന്യായമാണ്. കവലച്ചട്ടമ്പികളുടെ ധിക്കാരമാണു. സമുദായ സംരക്ഷണമല്ല.
എന്തിനേറെ, ഒരു രാഷ്ട്രീയപ്പാര്‍ട്ടി വിട്ട് മറ്റൊന്നിലേക്കു മാറുകയോ പാര്‍ട്ടിയെപ്പറ്റി വല്ല അഭിപ്രായവ്യത്യാസവും മണക്കുകയോ ചെയ്താല്‍ വരെ വലിയ പ്രയാസം. വളരെ ദയനീയം. വളരെ ഭീകരം. ഇസ്ലാം സ്വീകരിച്ചാല്‍ തല്ലും, കൊല്ലും, ഭീഷണിപ്പെടുത്തും. പഴയ മതത്തി ലേക്കു തിരിച്ചു കൊണ്ടു പോകാന്‍ വരെ ശ്രമം നടക്കുന്നു. ഇങ്ങനെ ഇസ്ലാം സ്വീകരിച്ചതിന്റെ പേരില്‍ വിഷമിച്ച ഒട്ടേറെ വ്യക്തികളുടെ കദനകഥകള്‍ നമ്മുടെ മന:സാക്ഷിയെ ഞെട്ടിക്കുന്നു. തീവ്രവാദം വളരുന്ന വഴികളിലൊന്നാണിത്. ചിന്താസ്വാതന്ത്യ്രത്തിനും അഭിപ്രായ സ്വാതന്ത്യ്രത്തിനും കൂച്ചുവിലങ്ങിടുന്നതു മറ്റെല്ലാ അക്രമത്തേക്കാളും വലുതും ഭീകരവുമാണ്.
തിന്മയെ നന്മ കൊണ്ടാണ് തടയേണ്ടത്. മതം ഗുണകാംക്ഷയാണ്. വാശിയോ വൈരമോ അല്ല. മതം കാരുണ്യമാണ്, കലാപമല്ല. അത് സമാധാനത്തിന്റെ ‘ഭവനത്തിലേക്ക് മാനവതയെ ക്ഷണിക്കുന്നു. കണ്ണും കാതും തുറന്ന് ഈ സമാധാനത്തിന്റെ സന്ദേശം ഗ്രഹിക്കുക. ശാന്തമായ അന്തരീക്ഷത്തില്‍ ഈ സന്ദേശം അവകാശികള്‍ക്ക് കൈമാറുക. നാഥന് അനുഗ്രഹിക്കു മാറാകട്ടെ.