The Light Exhibition

Conducted By ISM Kerala

Ayah of the day

കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. ( അത്തരം സന്ദര്‍ഭങ്ങളില്‍ ) ക്ഷമിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക്‌ വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ ( ആ ക്ഷമാശീലര്‍ ) പറയുന്നത്‌; ഞങ്ങള്‍ അല്ലാഹുവിന്‍റെഅധീനത്തിലാണ്‌. അവങ്കലേക്ക്‌ തന്നെ മടങ്ങേണ്ടവരുമാണ്‌ എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്‌. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍. (ഖുര്‍ആന്‍ 2:155-157 )


About The Light Exhibition

ഭയാനകമാണ് അവസ്ഥകള്‍…
ആത്മീയത ചൂഷണമായി മാറുന്നു..
അന്ധവിശ്വാസങ്ങള്‍ പെരുകുന്നു..
ആതുര സേവനം കച്ചവടവല്‍ക്കരിക്കപ്പെടുന്നു..
പിഞ്ചുകുട്ടികള്‍ പോലും പീഡിപ്പിക്കപ്പെടുന്നു….
കടവും ആത്മഹത്യകളും അധികരിക്കുന്നു..
മതവിദ്വേഷവും തീവ്രവാദവും ആളിക്കത്തുന്നു..
കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും വ്യാപകം..
പ്രകൃതി ദുരന്തങ്ങള്‍.. കാലാവസ്ഥാ ക്രമമാറ്റങ്ങള്‍..
വായുവും വെള്ളവും ഭക്ഷണവും മലിനമാകുന്നു..
വ്യക്തിയിലും കുടുംബത്തിലും സമൂഹത്തിലുമുള്ള സമാധാനം നഷ്ടമാവുന്നു..
സാമ്പത്തിക വ്യവസ്ഥകള്‍ തകിടം മറിയുന്നു..
ഭ്രൂണഹത്യകള്‍ ന്യായീകരിക്കപ്പെടുന്നു…….
എന്താണ് പരിഹാരം?..
എന്താണ് പ്രതിസന്ധി?…
ആരാണീ മനുഷ്യന്‍?….
എന്തിനാണീ ജീവിതം?…
ആരാണ് ദൈവം?..
എന്താണ് മതം?..
മനുഷ്യന്റെ ആത്മീയ ഭൌതിക പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം തേടി ഒരു യാത്ര

ദി ലൈറ്റ് എക്സിബിഷന്‍ :

കേരളത്തിലെ തിരഞ്ഞെടുക്കപെട്ട വെത്യസ്ത കേന്ദ്രങ്ങളിലായി, ISM സംഘടിപ്പിക്കുന്ന ‘ഇസ്ലാം ശാന്തിയുടെ മതം’ എന്ന പ്രമേയത്തില്‍ നാല് മാസക്കാലം നീണ്ടുനില്‍ക്കുന്ന കാമ്പൈനിന്റെ ഭാഗമായി ഒരുക്കപ്പെടുന്ന എക്സിബിഷന്‍.
കേരളീയ സമൂഹത്തില്‍ ഇസ്ലാം മതത്തിന്റെ തനതായ ആശയവും സന്ദേശവും പ്രമാണങ്ങളുടെ പിന്‍ബലത്തില്‍ അവതരിപ്പിക്കുവാനും ഇസ്ലാമിനെ സംബന്ധിച്ച തെറ്റുദ്ധാരണകള്‍ തിരുത്തുവാനും നേതൃത്വം നല്‍കിയ ഇസ്വലാഹീ പ്രസ്ഥാനത്തെ പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ലല്ലോ. പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വാധികം ശക്തമായി മുന്നോട്ടുപോവേണ്ട സ്ഥിതിവിശേഷമാണ് ഇന്നും നിലവിലുള്ളത്. ഇത്തരമൊരു സാഹചര്യത്തിലാണ് കേരള നദ്വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം) യുവഘടകമായ ഇത്തിഹാദു ശുബ്ബാനില്‍ മുജാഹിദീന്‍ (ഐ.എസ്.എം) ‘ഇസ്ലാം ശാന്തിയുടെ മതം’ എന്ന പ്രമേയത്തില്‍ നാല് മാസക്കാലം നീണ്ടുനില്‍ക്കുന്ന സുപ്രധാനമായ ഒരു സന്ദേശ പ്രചാരണം സംഘടിപ്പിക്കുന്നത്.