The Light Exhibition

Conducted By ISM Kerala

Ayah of the day

കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. ( അത്തരം സന്ദര്‍ഭങ്ങളില്‍ ) ക്ഷമിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക്‌ വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ ( ആ ക്ഷമാശീലര്‍ ) പറയുന്നത്‌; ഞങ്ങള്‍ അല്ലാഹുവിന്‍റെഅധീനത്തിലാണ്‌. അവങ്കലേക്ക്‌ തന്നെ മടങ്ങേണ്ടവരുമാണ്‌ എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്‌. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍. (ഖുര്‍ആന്‍ 2:155-157 )


News

‘ദി ലൈറ്റ്’ എക്സിബിഷന്‍ കൊയിലാണ്ഡി സ്റ്റെടിയം ഗ്രൗണ്ടില്‍ ജനുവരി 20 -23 കൂടിയ തിയതികളില്‍ നടക്കും. പ്രധര്‍ഷനതോടനുബന്ധിച്ചു യുവജന സംഗമം, ആദര്‍ശ സംഗമം, വനിതാ സമ്മേളനം എന്നിവയും ഉണ്ടായിരിക്കും.

Read More

ഇസ്ലാം ശാന്തിയുടെ മതം -കുഴുപ്പിള്ളി വടക്കേക്കരയില്‍ ബഹു: ശിഹാബ് എടക്കര പ്രസന്ഗിക്കുന്നു. 20 -01 -2012 വെള്ളിയാഴ്ച രാത്രി 7 മണിക്ക്.

Read More

ഐ.എസ്.എം മലപ്പുറം ഈസ്റ്റ്‌ ജില്ലാ സമ്മേളനം സമാപിച്ചു. മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ , ഇ ടി മുഹമ്മദ്‌ ബഷീര്‍ എം.പി എന്നിവര്‍ മുഖ്യതിഥികളായിരുന്നു.

Read More

കരുനാഗപ്പള്ളി ഐ.എസ്.എം എക്സിബിഷന്‍ കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി കെ.സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു.

Read More

കരുനാഗപ്പള്ളി: മണ്ഡലം തല പ്രചാരണോദ്ഘാടനം സി. ദിവാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

Read More

പട്ടാമ്പി ഏരിയ ദ ലൈറ്റ് ഇസ്ലാമിക് എക്സിബിഷന്‍ 2012 ജനുവരി 25 മുതല്‍ 29 വരെ തിയ്യതികളിലായി നടക്കും.

Read More

കൊയിലാണ്ടി. ഇസ്ലാം ശാന്തിയുടെ മതം എന്ന പ്രമേയത്തില്‍ ഐ.എസ്.എം സംഘടിപ്പിക്കുന്ന കാംപെയ്നിന്റെ മണ്ഡലംതല പ്രചാരണോദ്ഘാടനത്തില്‍ ബിസ്മി കണ്‍വീനര്‍ സി.പി സലീം പ്രമേയ വിശദീകരണം നടത്തുന്നു.

Read More

കൊയിലാണ്ടി. ഇസ്ലാം ശാന്തിയുടെ മതം എന്ന പ്രമേയത്തില്‍ ഐ.എസ്.എം സംഘടിപ്പിക്കുന്ന കാംപെയ്നിന്റെ മണ്ഡലംതല പ്രചാരണോദ്ഘാടനം കെ.എന്‍.എം കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡണ്ട് വി.പി അബ്ദുസ്സലാം മാസ്റര്‍ നിര്‍വ്വഹിച്ചു. അസമാധാനത്തിന്റെയും അശാന്തിയുടെയും ലോകത്ത് നിത്യശാന്തിയുടെ മാര്‍ഗത്തിലേക്കാണ് ഇസ്ലാം വഴികാണിക്കുന്നത്. ആത്മീയ വാണിഭത്തിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ഉണര്‍ത്തി. ഐ.എസ്.എം മേഖല പ്രസിഡണ്ട് യൂനുസ് അധ്യക്ഷത വഹിച്ചു. എം.എസ്.എം ജനറല്‍ സെക്രട്ടറി താജുദ്ദീന്‍ സ്വാലാഹി മുഖ്യാതിഥിയായിരുന്നു. ബിസ്മി കണ്‍വീനര്‍ സി.പി സലീം പ്രമേയ വിശദീകരണം നടത്തി. മുസ്തഫ മൂടാടി, എന്‍,എന്‍ സലീം എന്നിവര്‍ പ്രസംഗിച്ചു.

Read More

തിരൂര്‍: അക്രമത്തിനും അരാജകത്വത്തിനുമെതിരെ നിസ്തുലമായ മാനവികഐക്യം ശക്തിപ്പെടുത്താന്‍ മതവിശ്വാസികള്‍ മുന്നിട്ടിറങ്ങണമെന്ന് അബ്ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ അഭിപ്രായപ്പെട്ടു. പൂങ്ങോട്ടുകുളം സലഫി നഗറില്‍ ദി ലൈറ്റ് എക്സിബിഷന്റെ ഭാഗമായി നടന്ന ആദര്‍ശ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്വുര്‍ആന്‍ വിഭാവനം ചെയ്യുന്ന സാഹോദര്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കുവാന്‍ ശക്തമായ ചുവടുവെപ്പുകള്‍ അനിവാര്യമാണ്. ലോകത്തിന് ശാസ്ത്രത്തിന്റെയും നാഗരികതയുടെയും കനപ്പെട്ട സംഭാവനകള്‍ നല്‍കിയ ഇസ്ലാമിനെ ഭീകരവാദത്തിന്റെ മുദ്ര ചാര്‍ത്തി തകര്‍ക്കാനുള്ള ശ്രമം വിലപ്പോവില്ല. വിവാദങ്ങള്‍ക്ക് വഴിമരുന്നിടാനല്ല, സേവന പ്രവര്‍ത്തനങ്ങളിലൂടെ ദുരിതമകറ്റാനാണ് യുവാക്കള്‍ ശ്രമിക്കേണ്ടത്. കേരളത്തിലെ നവോത്ഥാന രംഗത്ത് മുജാഹിദ് പ്രസ്ഥാനം നല്‍കിയ സംഭാവനകള്‍ […]

Read More

ദി ലൈറ്റ് exhibitiontion ന്‍റെ ഭാഗമായി നടന്ന ഖുര്‍ആന്‍ സെമിനാര്‍ എം പി അബ്ദു സമദ് സമദാനി എം എല്‍ എ ഉദ്ഘാടനം നിര്‍വഹിക്കുന്നു

Read More