The Light Exhibition

Conducted By ISM Kerala

Ayah of the day

കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. ( അത്തരം സന്ദര്‍ഭങ്ങളില്‍ ) ക്ഷമിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക്‌ വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ ( ആ ക്ഷമാശീലര്‍ ) പറയുന്നത്‌; ഞങ്ങള്‍ അല്ലാഹുവിന്‍റെഅധീനത്തിലാണ്‌. അവങ്കലേക്ക്‌ തന്നെ മടങ്ങേണ്ടവരുമാണ്‌ എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്‌. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍. (ഖുര്‍ആന്‍ 2:155-157 )


News

നന്മയുടെ നറുമുത്തുകള്‍ വിതറിയ കളിച്ചങ്ങാടം ബാലസമ്മേളനം ഹൃദ്യമായി തിരൂര്‍: ബാല്യത്തിന്റെ നിഷ്കളങ്കതയും ഇളം മനസ്സിന്റെ നൈര്‍മല്യവുമായി ആയിരത്തോളം പ്രൈമറി വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടിയ കളിച്ചങ്ങാടം ബാലസമ്മേളനം ഹൃദ്യമായി. പാട്ടും കഥയും സംഭാഷണങ്ങളും വേദിയില്‍ ഇടകലര്‍ന്ന് വന്നപ്പോള്‍ സദസ്സില്‍ ആഹ്ളാദത്തിന്റെ ഒരായിരം പൂത്തിരികത്തി. കുരുന്നു മനസ്സുകളില്‍ സൈബര്‍ അടിമത്വം അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ശക്തമായ നിയമ നിര്‍മ്മാണം നടത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ശാസ്ത്രാഭിമുഖ്യം പ്രോത്സാഹിപ്പിക്കുക എന്ന പേരില്‍ മതനിരാസവും യുക്തിവാദവും വിദ്യാര്‍ത്ഥികളില്‍ കുത്തിവെക്കുന്ന സര്‍ക്കാരിതര സംഘടനകളുടെ ഗൂഢശ്രമങ്ങള്‍ തിരിച്ചറിയണം. ഇസ്ലാം ശാന്തിയുടെ മതം എന്ന ക്യാംപയ്ന്റെ ഭാഗമായി ഐ.എസ്.എം. വെസ്റ് […]

Read More

തിരൂര്‍: അരാജകത്വവും വിനാശവും സൃഷ്ടിക്കുന്നതിനു പകരം, വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകള്‍ ക്രിയാത്മകമായി പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന വ്യവസായ ഐ.ടി. വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ഐ.എസ്.എം. സംഘടിപ്പിക്കുന്ന ദി ലൈറ്റ് എക്സിബിഷനോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറുന്ന കാലത്തിനനുസരിച്ച് ഉയര്‍ന്നു പ്രവര്‍ത്തിക്കാന്‍ യുവാക്കള്‍ക്ക് സാധിക്കണം. ഇസ്ലാം വിഭാവനം ചെയ്യുന്ന ശാന്തിയുടെ സന്ദേശം പൊതു സമൂഹത്തില്‍ എത്തിക്കേണ്ടത് വിശ്വാസികളുടെ ബാധ്യതയാണ്. ചെറുപ്പക്കാരെ തീവ്രവാദത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിച്ച് ജനാധിപത്യ മതേതരത്വ ചേരിയില്‍ അണിനിരത്താന്‍ കൂട്ടായ്മകള്‍ രൂപപ്പെടണം. മുസ്ലിം നവോത്ഥാന […]

Read More

കായംകളം: ഇസ്ലാം ശാന്തിയുടെ മതം, ഐ.എസ്.എം കാംപയിന്റെ ഭാഗമായി 2012 ജനുവരി 7 മുതല്‍ 12 വരെ കായംകുളത്ത് സംഘടിപ്പിക്കുന്ന ദി ലൈറ്റ് ഇസ്ലാമിക് എക്സിബിഷന്റെ സ്വാഗതസംഗ രൂപീകരണയോഗം ഠൌണ്‍ മുസ്ലീം ജമാഅത്ത് ഇമാം എ. ജലാലുദ്ദീന്‍ മൌലവി ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം മണ്ഡലം പ്രസിഡന്റ ് അഡ്വ. പി.റ്റി. ഹക്കീം അധ്യക്ഷത വഹിച്ചു. കെ.എന്‍.എം മണ്ഡലം സെക്രട്ടറി ഡോ.എസ്. അബ്ദുല്‍ജബ്ബാര്‍, കെ.എന്‍.എം. മണ്ഡലം ട്രാഷറര്‍ വൈ. അബൂബക്കര്‍, പി.സി. മുഹമ്മദ് ഷരീഫ് സ്വലാഹി തുടങ്ങിയവര്‍ സംസാരിച്ചു.

Read More

സമൂഹത്തില്‍ സഹിഷ്ണുതയും സമാധാനവും നിലനിര്‍ത്തുക: ഐ.എസ്.എം ആറാട്ടുപുഴ: സമൂഹത്തില്‍ സഹിഷ്ണുതയും സമാധാനവും നിലനിര്‍ത്തുവാന്‍വേണ്‍ടി എല്ലാവിഭാഗം ജനങ്ങളും പരിശ്രമിക്കണമെന്ന ആഹ്വാനത്തോടെ ‘ഇസ്ലാം ശാന്തിയുടെ മതം’ എന്ന പ്രമേയത്തില്‍ നടക്കുന്ന സംസ്ഥാന കാംപയിന് ജില്ലയില്‍ തുടക്കം. ലോകം ഇന്ന് നേരിടുന്ന തീവ്രവാദം, പലിശ, വ്യഭിചാരം, ആത്മീയ ചൂഷണം തുടങ്ങിയ സാമൂഹിക തിന്‍മകളെ നിരാകരിക്കുന്ന ഇസ്ലാം സമാധാനത്തിന്റെയും സമര്‍പ്പണത്തിന്റെയും സന്ദേശമാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്നും ഭീകരവാദവും തീവ്രവാദവും മനഷ്യസമൂഹത്തിന്റെ നാശത്തിനു മാത്രമേ ഉപകരിക്കുകയുള്ളൂ എന്നും സമ്മേളനം അഭിപ്രായപ്പെട്ടു. ആറാട്ടുപുഴ ബസ്സ്റാന്റിനു സമീപം നടന്ന കാംപയിന്‍ ഉദ്ഘാടന സമ്മേളനം കെ.എന്‍.എം ജില്ലാ പ്രസിഡന്റ […]

Read More

മനുഷ്യന്റെ ആത്മീയ ഭൌതിക പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടിയുള്ള യാത്ര! ‘ദ ലൈറ്റ്’ ഇസ്ലാമിക് എക്സിബിഷന്‍ കുറ്റ്യാടിയില്‍ 2012 ജനുവരി 4 മുതല്‍ 10 വരെ 9,10 തിയ്യതികളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക പ്രദര്‍ശനം 2012 ഫെബ്രുവരി 4 മുതല്‍ 11 വരെ കെ.എന്‍.എം മതപ്രഭാഷണ പരമ്പര കുറ്റ്യാടിയില്‍ പ്രമുഖ പണ്ഡിതന്മാര്‍ പങ്കെടുക്കുന്നു.

Read More

ഐ.എസ്.എം തിരൂര്‍ ഏരിയ ‘ദ ലൈറ്റ്’ എക്സിബിഷന്‍ ഉദ്ഘാടനം ചെയ്ത ശേഷം ടി.പി അബ്ദുല്ലക്കോയ മദനി പ്രദര്‍ശനം കാണുന്നു.

Read More

ഐ.എസ്.എം തിരൂര്‍ ഏരിയ ‘ദ ലൈറ്റ്’ ഇസ്ലാമിക് എക്സിബിഷന്‍ കെ.എന്‍.എം സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യുന്നു.

Read More

ഐ.എസ്.എം സംസ്ഥാന കാംപെയനിന്റെ ഭാഗമായി പെരുമ്പാവൂര്‍ ഏരിയ സംഘടിപ്പിച്ച ‘ദ ലൈറ്റ്’ ഇസ്ലാമിക് എക്സിബിഷന്‍ പ്രചാരണോദ്ഘാടനം സല്‍മാനുല്‍ ഫാരിസ് വള്ളത്ത് ഉദ്ഘാടനം ചെയ്യുന്നു.

Read More

തിരൂര്‍: ഐ.എസ്.എം സംസ്ഥാന സമിതി യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഇസ്ലാം ശാന്തിയുടെ മതം എന്ന പ്രമേയത്തില്‍ ആരംഭിച്ച കാംപെയ്നിന്റെ ഭാഗമായി നടക്കുന്ന ‘ദ ലൈറ്റ്’ ഇസ്ലാമിക് എക്സിബിഷന്‍ ഇന്ന് (23-12-11) തിരൂര്‍ പൂങ്ങോട്ടുകുളത്ത് ആരംഭിച്ചു. 29 ഞായര്‍ വരെ നീണ്ടു നില്‍ക്കുന്ന എക്സിബിഷന്‍ മെസേജ് പവലിയന്‍, പുസ്തകമേള, വീഡിയോ പ്രദര്‍ശനം, ഹെറിറ്റേജ് പവലിയന്‍, ഐ.ടി എക്സ്പോ, ആരോഗ്യ പ്രദര്‍ശനം, ഫാമിലി കൌണ്‍സിലിംഗ്, സി.ഡി സെന്റര്‍ തുടങ്ങി വൈവിധ്യങ്ങളായ പ്രദര്‍ശനങ്ങള്‍ തയ്യാറാക്കിയിരിക്കുന്നു.

Read More

2011 ഡിസംബര്‍ 29-31 മോങ്ങം സന്ദേശ പ്രഭാഷണം ഡിസ. 29 വ്യാഴം- ശരീഫ് മേലേതില്‍ ഡിസ. 30 വെള്ളി- സുഹൈര്‍ ചുങ്കത്തറ ഡിസ. 31 ശനി- ശിഹാബ് എടക്കര

Read More