The Light Exhibition

Conducted By ISM Kerala

Ayah of the day

കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. ( അത്തരം സന്ദര്‍ഭങ്ങളില്‍ ) ക്ഷമിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക്‌ വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ ( ആ ക്ഷമാശീലര്‍ ) പറയുന്നത്‌; ഞങ്ങള്‍ അല്ലാഹുവിന്‍റെഅധീനത്തിലാണ്‌. അവങ്കലേക്ക്‌ തന്നെ മടങ്ങേണ്ടവരുമാണ്‌ എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്‌. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍. (ഖുര്‍ആന്‍ 2:155-157 )


ഐ.എസ്.എം കാംപെയ്ന്‍ മണ്ഡലം പ്രചാരണം തുടങ്ങി
Dec - 26 - 2011 0 Comment

കൊയിലാണ്ടി. ഇസ്ലാം ശാന്തിയുടെ മതം എന്ന പ്രമേയത്തില്‍ ഐ.എസ്.എം സംഘടിപ്പിക്കുന്ന കാംപെയ്നിന്റെ മണ്ഡലംതല പ്രചാരണോദ്ഘാടനം കെ.എന്‍.എം കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡണ്ട് വി.പി അബ്ദുസ്സലാം മാസ്റര്‍ നിര്‍വ്വഹിച്ചു.
അസമാധാനത്തിന്റെയും അശാന്തിയുടെയും ലോകത്ത് നിത്യശാന്തിയുടെ മാര്‍ഗത്തിലേക്കാണ് ഇസ്ലാം വഴികാണിക്കുന്നത്. ആത്മീയ വാണിഭത്തിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ഉണര്‍ത്തി. ഐ.എസ്.എം മേഖല പ്രസിഡണ്ട് യൂനുസ് അധ്യക്ഷത വഹിച്ചു. എം.എസ്.എം ജനറല്‍ സെക്രട്ടറി താജുദ്ദീന്‍ സ്വാലാഹി മുഖ്യാതിഥിയായിരുന്നു. ബിസ്മി കണ്‍വീനര്‍ സി.പി സലീം പ്രമേയ വിശദീകരണം നടത്തി. മുസ്തഫ മൂടാടി, എന്‍,എന്‍ സലീം എന്നിവര്‍ പ്രസംഗിച്ചു.