The Light Exhibition

Conducted By ISM Kerala

Ayah of the day

കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. ( അത്തരം സന്ദര്‍ഭങ്ങളില്‍ ) ക്ഷമിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക്‌ വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ ( ആ ക്ഷമാശീലര്‍ ) പറയുന്നത്‌; ഞങ്ങള്‍ അല്ലാഹുവിന്‍റെഅധീനത്തിലാണ്‌. അവങ്കലേക്ക്‌ തന്നെ മടങ്ങേണ്ടവരുമാണ്‌ എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്‌. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍. (ഖുര്‍ആന്‍ 2:155-157 )


‘ദി ലൈറ്റ് ‘ ഇസ്ലാമിക്‌ എക്സിബിഷന്‍ ഫെബ്രുവരി 16 -20 പാണ്ടിക്കാട് സലഫി നഗറില്‍
PANDIKKAD MALAPPURAM Feb - 10 - 2012 0 Comment
‘ദി ലൈറ്റ് ‘ ഇസ്ലാമിക്‌ എക്സിബിഷന്‍ ഫെബ്രുവരി 16 -20 പാണ്ടിക്കാട് സലഫി നഗറില്‍  നടക്കും. പരിപാടിയുടെ ഭാഗമായി പൊതു പ്രഭാഷണങ്ങള്‍ , ഡോകുമെന്ററി പ്രദര്‍ശനം , ഖുര്‍ആന്‍ സെമിനാര്‍ , ഹദീഥ് സെമിനാര്‍, ആദര്‍ശ സമ്മേളനം , സംശയ നിവാരണ സദസ്സുകള്‍ , ഇസ്ലാമിക്‌ ബുക്ക്‌ ഫെയര്‍ , സൈബര്‍ കോര്‍ണര്‍ , കുടുംബ വിജ്ഞാന വേദി  തുടങ്ങി വിപുലമായ പ്രോഗ്രാമുകളാണ്  സംഘാടകര്‍ ഒരുക്കുന്നത്.സമ്മേളന ദിവസങ്ങളില്‍ രാവിലെ 8 മണി മുതല്‍ ഇസ്ലാമിക പ്രദര്‍ശനം .
വൈകുന്നേരം 6.30 മുതല്‍ നടക്കുന്ന പൊതു പ്രഭാഷണങ്ങളില്‍ ഷെരീഫ് മേലേതില്‍ , ആദില്‍ അത്വീഫ് , മുസ്തഫ തന്‍വീര്‍ , മുജാഹിദ് ബാലുശ്ശേരി , ജൌഹേര്‍ അയനിക്കൊട്, ഹാരിസ് ഇബ്നു സലിം, ശിഹാബ് സലഫി എടക്കര, അബ്ദുല്‍ മാലിക് സലഫി, അബ്ദുല്‍ ഹഖ് സുല്ലമി തുടങ്ങിയവര്‍ സംസാരിക്കും.