The Light Exhibition

Conducted By ISM Kerala

Ayah of the day

കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. ( അത്തരം സന്ദര്‍ഭങ്ങളില്‍ ) ക്ഷമിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക്‌ വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ ( ആ ക്ഷമാശീലര്‍ ) പറയുന്നത്‌; ഞങ്ങള്‍ അല്ലാഹുവിന്‍റെഅധീനത്തിലാണ്‌. അവങ്കലേക്ക്‌ തന്നെ മടങ്ങേണ്ടവരുമാണ്‌ എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്‌. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍. (ഖുര്‍ആന്‍ 2:155-157 )


മുല്ലപ്പെരിയാര്‍: പ്രധാനമന്ത്രി ഇടപെടണം ഐ.എസ്.എം
Kozhikode Kozhikode Dec - 14 - 2011 0 Comment

മുല്ലപ്പെരിയാര്‍: പ്രധാനമന്ത്രി ഇടപെടണം

കോഴിക്കോട്: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അടിയന്തിരമായി ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്ന് ഐ.എസ്.എം ഏരിയാ പ്രതിനിധി സംഗമം ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും ഡി.എം.കെ നേതാവ് കരുണാനിധിയും പുറത്തിറക്കിയ പത്രപ്രസ്താവനയുടെ പശ്ചാതലത്തില്‍ നിചസ്ഥിതി അറിയാന്‍ സാധാരണക്കാരായ പൌര.ാര്‍ക്ക് അവകാശമു്. ആയിരങ്ങളുടെ ജീവന്‍ വെച്ച് രാഷ്ട്രീയം കളിക്കുന്നതിനു പകരം പ്രധാനമന്ത്രി മൌനം വെടിഞ്ഞ് പ്രശ്നത്തില്‍ ഇടപെടുകയാണ് വേത്.
സംസ്ഥാനത്ത് സമ്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പാക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം
ടൂറിസത്തിന്റെ മറവില്‍ പുതിയ മദ്യഷാപ്പുകള്‍ അനുവദിക്കുന്നത് മദ്യപാനം വ്യാപിക്കുന്നതിന് ഇടവരുത്തും. സര്‍വ്വേ പ്രകാരം സ്ത്രീകളിലും കുട്ടികളിലും മദ്യപാനം വര്‍ദ്ധിച്ചു വരുന്നതായാണ് കാണുന്നത്. ഈ സാഹചര്യത്തില്‍ വരാനിരിക്കുന്ന സാമുഹിക വിപത്തുകളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ പ്രായോഗിക നടപടികള്‍ സ്വീകരിക്കണം.. ഗുരതരമായ സാമൂഹിക പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്ന ലോട്ടറി, മദ്യം തുടങ്ങിയ മേഖലകളില്‍ നിന്നുള്ള റവന്യൂ വരുമാനം വേന്നു വെച്ച് മറ്റു കാര്‍ഷികവ്യവസായിക മേഖലകളെ വളര്‍ത്തി റവന്യൂ കത്താന്‍ സാര്‍ക്കാര്‍ പരിശ്രമിക്കണം.
‘ഇസ്ലാം ശാന്തിയുടെ മതം’ എന്ന പ്രമേയത്തില്‍ ആരംഭിച്ച ത്രൈമാസ കാംപെയ്ന്‍ ഭാഗമായാണ് സമ്മേളനം സംഘടിപ്പിച്ചത്. സമ്മേളനം ഐ.എസ്.എം സംസ്ഥാന പ്രസിഡ് സയ്യിദ് മുഹമ്മദ് ശാക്കിര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ. സജ്ജാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ അഡ്വ. ഹബീബ് റഹ്മാന്‍, ശബീര്‍ കൊടിയത്തൂര്‍, സി.പി സാജിദ്, റഷീദ് വെണ്ണിയോട് എന്നിവര്‍ പ്രസംഗിച്ചു. ഐ.എസ്.എം കോട്ടയം ഏരിയ സമ്മേളനം വൈസ് പ്രസിഡ് അബ്ദുറഹിമാന്‍ അന്‍സാരി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദിര്‍ പറവണ്ണ, നബീല്‍ രത്താണി, ഷാനവാസ് പറവണ്ണ എന്നിവര്‍ സംസാരിച്ചു. എറണാകുളം ഏരിയ സമ്മേളനം വൈസ് പ്രസിഡ് നബീല്‍ രത്താണി ഉദ്ഘാടനം ചെയ്തു. സി.എം ഷാനവാസ്, അബ്ദല്‍ ഖാദര്‍, അഫ്സല്‍ പി.ഐ എന്നിവര്‍ പ്രസംഗിച്ചു.
കണ്ണൂര്‍ ഏരിയ സമ്മേളനം ജന:സെക്രട്ടറി ടി.കെ അറഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡ് ഡോ. കെ. ഷഹദാദ് അധ്യക്ഷത വഹിച്ചു. മുജീബൂല്ല അന്‍സാരി, ബുഖാരി, അബ്ദുല്ല ഫാസില്‍ എന്നിവര്‍ പ്രസംഗിച്ചു.