The Light Exhibition

Conducted By ISM Kerala

Ayah of the day

കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. ( അത്തരം സന്ദര്‍ഭങ്ങളില്‍ ) ക്ഷമിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക്‌ വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ ( ആ ക്ഷമാശീലര്‍ ) പറയുന്നത്‌; ഞങ്ങള്‍ അല്ലാഹുവിന്‍റെഅധീനത്തിലാണ്‌. അവങ്കലേക്ക്‌ തന്നെ മടങ്ങേണ്ടവരുമാണ്‌ എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്‌. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍. (ഖുര്‍ആന്‍ 2:155-157 )


സമൂഹത്തില്‍ സഹിഷ്ണുതയും സമാധാനവും നിലനിര്‍ത്തുക: ഐ.എസ്.എം
Kayamlulam Alappuzha Dec - 24 - 2011 0 Comment

സമൂഹത്തില്‍ സഹിഷ്ണുതയും സമാധാനവും നിലനിര്‍ത്തുക: ഐ.എസ്.എം

ആറാട്ടുപുഴ: സമൂഹത്തില്‍ സഹിഷ്ണുതയും സമാധാനവും നിലനിര്‍ത്തുവാന്‍വേണ്‍ടി എല്ലാവിഭാഗം ജനങ്ങളും പരിശ്രമിക്കണമെന്ന ആഹ്വാനത്തോടെ ‘ഇസ്ലാം ശാന്തിയുടെ മതം’ എന്ന പ്രമേയത്തില്‍ നടക്കുന്ന സംസ്ഥാന കാംപയിന് ജില്ലയില്‍ തുടക്കം.
ലോകം ഇന്ന് നേരിടുന്ന തീവ്രവാദം, പലിശ, വ്യഭിചാരം, ആത്മീയ ചൂഷണം തുടങ്ങിയ സാമൂഹിക തിന്‍മകളെ നിരാകരിക്കുന്ന ഇസ്ലാം സമാധാനത്തിന്റെയും സമര്‍പ്പണത്തിന്റെയും സന്ദേശമാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്നും ഭീകരവാദവും തീവ്രവാദവും മനഷ്യസമൂഹത്തിന്റെ നാശത്തിനു മാത്രമേ ഉപകരിക്കുകയുള്ളൂ എന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
ആറാട്ടുപുഴ ബസ്സ്റാന്റിനു സമീപം നടന്ന കാംപയിന്‍ ഉദ്ഘാടന സമ്മേളനം കെ.എന്‍.എം ജില്ലാ പ്രസിഡന്റ ് പി.കെ. മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു.
കെ.എന്‍.എം ജില്ലാ സെക്രട്ടറി ഒ.എം. ഖാന്‍, ഐ.എസ്.എം ജില്ലാ സെക്രട്ടറി അഷ്റഫ്
വാഴപ്പള്ളി,എം.എസ്.എം. ജില്ലാ സെക്രട്ടറി അബ് ദുല്‍ വഹാബ്, അഷ്റഫ് കോയാ സുല്ലമി, എം. സുബൈര്‍ കുട്ടി മൌലവി, മുഹമ്മദ് ഷരീഫ് സ്വലാഹി, അബ്ദുല്‍കരീം തുടങ്ങിയവര്‍ സംസാരിച്ചു. ഐ.എസ്.എം സംസ്ഥാന വൈസ്പ്രസിഡന്റ ് അബ്ദുറഹ്മാന്‍ അന്‍സാരി മുഖ്യപ്രഭാഷണം നടത്തി. ഐ.എസ്.എം ജില്ലാ പ്രസിഡന്റ ് ടി.കെ. ഹിബത്തുല്ല അധ്യക്ഷത വഹിച്ചു.