The Light Exhibition

Conducted By ISM Kerala

Ayah of the day

കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. ( അത്തരം സന്ദര്‍ഭങ്ങളില്‍ ) ക്ഷമിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക്‌ വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ ( ആ ക്ഷമാശീലര്‍ ) പറയുന്നത്‌; ഞങ്ങള്‍ അല്ലാഹുവിന്‍റെഅധീനത്തിലാണ്‌. അവങ്കലേക്ക്‌ തന്നെ മടങ്ങേണ്ടവരുമാണ്‌ എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്‌. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍. (ഖുര്‍ആന്‍ 2:155-157 )


സമ്പൂര്‍ണ്ണ മദ്യ നിരോധനം നടത്താന്‍ നടപടി സ്വീകരിക്കണം: ഐ.എസ്.എം
Manjeri Malappuram Dec - 14 - 2011 0 Comment

മഞ്ചേരി: സംസ്ഥാനത്ത് സമ്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പാക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുണമെന്ന് ഐ.എസ്.എം സംസ്ഥാന സമിതി മഞ്ചേരിയില്‍ സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
‘ഇസ്ലാം ശാന്തിയുടെ മതം’ എന്ന പ്രമേയത്തില്‍ ആരംഭിച്ച ത്രൈമാസ കാംപെയ്ന്‍ ഭാഗമായാണ് സമ്മേളനം സംഘടിപ്പിച്ചത്.
ടൂറിസത്തിന്റെ മറവില്‍ പുതിയ മദ്യഷാപ്പുകള്‍ അനുവദിക്കുന്നത് മദ്യപാനം വ്യാപിക്കുന്നതിന് ഇടവരുത്തും. സര്‍വ്വേ പ്രകാരം സ്ത്രീകളിലും കുട്ടികളിലും മദ്യപാനം വര്‍ദ്ധിച്ചു വരുന്നതായാണ് കാണുന്നത്. ഈ സാഹചര്യത്തില്‍ വരാനിരിക്കുന്ന സാമുഹിക വിപത്തുകളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ പ്രായോഗിക നടപടികള്‍ സ്വീകരിക്കണം.
ഗുരതരമായ സാമൂഹിക പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്ന ലോട്ടറി, മദ്യം തുടങ്ങിയ മേഖലകളില്‍ നിന്നുള്ള റവന്യൂ വരുമാനം വേണ്ടെന്നു വെച്ച് മറ്റു കാര്‍ഷികവ്യവസായിക മേഖലകളെ വളര്‍ത്തി റവന്യൂ കണ്ടെത്താന്‍ സാര്‍ക്കാര്‍ പരിശ്രമിക്കണം.