The Light Exhibition

Conducted By ISM Kerala

Ayah of the day

കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. ( അത്തരം സന്ദര്‍ഭങ്ങളില്‍ ) ക്ഷമിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക്‌ വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ ( ആ ക്ഷമാശീലര്‍ ) പറയുന്നത്‌; ഞങ്ങള്‍ അല്ലാഹുവിന്‍റെഅധീനത്തിലാണ്‌. അവങ്കലേക്ക്‌ തന്നെ മടങ്ങേണ്ടവരുമാണ്‌ എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്‌. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍. (ഖുര്‍ആന്‍ 2:155-157 )


സ്വാഗതസംഗം രൂപീകരിച്ചു
Dec - 24 - 2011 0 Comment

കായംകളം: ഇസ്ലാം ശാന്തിയുടെ മതം, ഐ.എസ്.എം കാംപയിന്റെ ഭാഗമായി 2012 ജനുവരി 7 മുതല്‍ 12 വരെ കായംകുളത്ത്
സംഘടിപ്പിക്കുന്ന ദി ലൈറ്റ് ഇസ്ലാമിക് എക്സിബിഷന്റെ സ്വാഗതസംഗ രൂപീകരണയോഗം ഠൌണ്‍ മുസ്ലീം ജമാഅത്ത് ഇമാം എ.
ജലാലുദ്ദീന്‍ മൌലവി ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം മണ്ഡലം പ്രസിഡന്റ ് അഡ്വ. പി.റ്റി. ഹക്കീം അധ്യക്ഷത വഹിച്ചു. കെ.എന്‍.എം
മണ്ഡലം സെക്രട്ടറി ഡോ.എസ്. അബ്ദുല്‍ജബ്ബാര്‍, കെ.എന്‍.എം. മണ്ഡലം ട്രാഷറര്‍ വൈ. അബൂബക്കര്‍, പി.സി. മുഹമ്മദ് ഷരീഫ് സ്വലാഹി
തുടങ്ങിയവര്‍ സംസാരിച്ചു.